തിരുവനന്തപുരം: മന്ത്രിമാരായി ചുമതലയേറ്റ് കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും. രാജ്ഭവനിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇരുവരും മന്ത്രിമാരായി ചുമതലയേറ്റത്.
Read Also: വൺപ്ലസ് നോർഡ് 3 5ജി ഇനി ബഡ്ജറ്റിൽ ഒതുങ്ങും! വമ്പൻ കിഴിവുമായി ആമസോൺ
ഗതാഗത വകുപ്പാണ് കെ ബി ഗണേഷ് കുമാറിന് നൽകുന്നത്. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. തുറമുഖ- പുരാവസ്തു വകുപ്പാണ് കടന്നപ്പള്ളിക്ക് ലഭിക്കുന്നത്.
Read Also: തൊണ്ണൂറുകളുടെ പ്രൗഢി! മുംബൈയിലെ ആദ്യ മാൾ ലേലത്തിന്, കരുതൽ തുക കോടികൾ
Post Your Comments