PalakkadLatest NewsKeralaNattuvarthaNews

രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്

തിരുവില്വാമല: രണ്ടു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. സ്കൂട്ടറിൽ എത്തിയ യുവാവിനെ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ചിത്രം ഇന്ന് തെളിയും: സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്റിനെയും നേരിടും

ഷൊർണൂർ പരിയാനംപറ്റപടി സ്വദേശിയായ ഇയാൾ കുറെ നാളായി പത്തിരിപ്പാലയിലാണ് താമസം. ഇയാളുടെ സ്കൂട്ടറിൽ നിന്ന് 1.900 കിലോയും പോക്കറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർ പി. രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എസ്. ജിദേഷ്, എം.എസ്. സുധീർ കുമാർ, എ.ഡി. പ്രവീൺ, വി. തൗഫീക്ക്, എൻ. ഷെമീർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button