Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം  പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ നന്ദകുമാർ അസഭ്യ വാക്കുകൾ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വിഡിയോ വിമർശനം ഉയർത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സാപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്നു പറയുന്നു. എന്നാൽ സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാർ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

ക്രൈം നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ചാനൽ വഴിയായിരുന്നു മുഖ്യമന്ത്രിക്കെതിരെ വീഡിയോ പുറത്തുവിട്ടത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ്  കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button