
കോഴിക്കോട്: പേരാമ്പ്രയിൽ കോളേജ് വിദ്യാർത്ഥിക്കു നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചതെന്നാണ് പരാതി. നേരത്തെ മേപ്പാടി പോളി ടെക്നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് നേരെകൂടി ആക്രമണമുണ്ടായത്.
Post Your Comments