MollywoodLatest NewsCinemaNewsEntertainmentMovie Gossips

എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും: ഐശ്വര്യ ലക്ഷ്മി

കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെറുപ്പത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് ഐശ്വര്വ ലക്ഷ്മി വെളിപ്പെടുത്തിയത്. ചെറുപ്പത്തിലുണ്ടായ മോശം അനുഭവം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും അന്ന് പ്രതികരിക്കാൻ അറിയില്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;

‘എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. ചെറുപ്പത്തിൽ ഗുരുവായൂരിൽവച്ച് അങ്ങനെയൊരു സംഭവം നേരിടേണ്ടി വന്നു. ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്നാണെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. എന്നാൽ അത്തരം കാര്യങ്ങൾ എന്നും മനസിൽ നിൽക്കും.

പിരിച്ചുവിടൽ നടപടികൾ കടുപ്പിച്ച് ആമസോൺ, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

അന്ന് മഞ്ഞ നിറത്തിലുളള സ്ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസിൽ കടന്നു കൂടി. പിന്നീട് ഞാനായിട്ടു തന്നെ അതിനെ തരണം ചെയ്തു. ഇപ്പോൾ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ്. കോയമ്പത്തൂരിൽവച്ച് നടന്ന ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button