ആലപ്പുഴ: കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ. കാസർഗോഡ് മധൂർ ഷിരിബാഗിലു ബിയാറാം വീട്ടിൽ അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ദിഖ് (29), മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്റഫിന്റെ മകൻ അഷ്കർ (21) എന്നിവരെയാണ് പിടികൂടിയത്.
Read Also : ആമസോണിൽ നിന്നും പടിയിറങ്ങാനൊരുങ്ങി ജെഫ് ബ്ലാക്ക്ബേൺ, കൂടുതൽ വിവരങ്ങൾ അറിയാം
കലവൂർ വളവനാട് ദേവീ ക്ഷേത്രത്തിനു സമീപത്താണ് സംഭവം. കാറിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 9.146 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു. യുവാക്കളെ ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്. അബൂബക്കർ സിദ്ദിഖിനെ ഒന്നാം പ്രതിയായും അഷ്കറിനെ രണ്ടാം പ്രതിയായും കേസെടുത്തു. കാറും മയക്കുമരുന്നു വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് മംഗലാപുരത്തുനിന്നു കടത്തിക്കൊണ്ടു വന്നതായാണ് വിവരം.
Read Also : പേയ്മെന്റ് ആപ്പുകൾ മുഖാന്തരമുള്ള തട്ടിപ്പുകൾക്ക് കടിഞ്ഞാണിടുന്നു, ഐക്കണുകൾ ഉടൻ ഏകീകരിക്കും
റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷിനൊപ്പമുള്ള എക്സൈസസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഇ.കെ. അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ജയദേവ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബബിതരാജ് , ഐബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments