
തിരുവനന്തപുരം: നേമം സ്വദേശിനിയുടെ മരണം 9 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു. നേമം സ്വദേശിനി അശ്വതിയുടെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. അശ്വതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചു. അശ്വതിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. അശ്വതി മരിച്ച സമയത്ത് രതീഷിന്റെ കൈകളിലും പൊള്ളലുണ്ടായിരുന്നു. ആ സമയത്ത് ബന്ധുക്കള്‍ ചില സംശയം പ്രകടിപ്പിച്ചെങ്കിലും അശ്വതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈകള്‍ പൊള്ളിയതാണെന്നായിരുന്നു രതീഷ് കേസ് അന്വേഷിച്ച പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, അശ്വതിയുടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രതീഷിനെതിരെ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍ പഴയ ഫയലുകള്‍ പരിശോധിക്കുകയും ഫോറന്‍സിക് സംഘം വീണ്ടും പരിശോധിക്കുകയും ചെയ്തതോടെ അവര്‍ ചില സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷ് കുറ്റം സമ്മതിച്ചു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു.
Post Your Comments