ദുബായ്: ദേശീയ ടൂറിസം പ്രചാരണ പരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ച് ദുബായ്. ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള പരിപാടിയാണിത്. വേൾഡ്‌സ് കൂളസ്റ്റ് വിന്റർ എന്ന ഈ പ്രചാരണപരിപാടികളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി യുഎഇ ക്യാബിനറ്റ് യോഗത്തിലാണ് പ്രഖ്യാപിച്ചത്.
Read Also: ഭാരത് ജോഡോ യാത്രയ്ക്കിടെ ‘മോദി, മോദി’ എന്ന് വിളിച്ച് ജനക്കൂട്ടം: ഫ്ലൈയിംഗ് കിസ് നൽകി രാഹുൽ ഗാന്ധി
അജ്മാനിലെ അൽ സോറാഹ് നാച്ചുറൽ റിസർവിൽ വെച്ച് നടന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു എ ഇ ധനകാര്യ മന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എമിറാത്തി സമ്പദ്വ്യവസ്ഥയിലെ ഒരു പ്രധാന കണ്ണിയാണ് ടൂറിസമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഈ മേഖലയുടെ കൂടുതൽ ഉന്നമനത്തിനായി സർക്കാർ മേഖലയും, സ്വകാര്യ മേഖലയും ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments