അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ടാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ഇരുവരും പദയാത്ര നടത്തിയതിനെ ചോദ്യം ചെയ്താണ് ഗുജറാത്ത് കോണ്‍ഗ്രസ് പരാതി നല്‍കാനൊരുങ്ങുന്നത്. ഗുജറാത്ത് എംപിയ്‌ക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണം നടത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി അഹമ്മദാബാദിലെ റാണിപ്പിലെ നിഷാന്‍ പബ്ലിക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
‘ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങള്‍ അതിഗംഭീരമായി ആഘോഷിച്ചു. രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഞാന്‍ അഭിനന്ദിക്കുന്നു’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments