അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു കൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു സിറ്റിംഗ് സീറ്റുകൾ കൂടി നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണ് പ്രവചനം.
ന്യൂസ് എക്സ് പ്രവചിക്കുന്നത് : ബിജെപി 117 മുതൽ 140 വരെ സീറ്റുകൾ നേടുമെന്നാണ്. എന്നാൽ കോൺഗ്രസ്+എൻസിപി 34 മുതൽ 51, സീറ്റുകൾ വരെ നേടും. എഎപി 6-13 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ടിവി 9–ഗുജറാത്തിയുടെ പ്രവചനം ബിജെപി 125 മുതൽ 130 വരെ സീറ്റുകൾ നേടുമെന്നാണ്. കോൺഗ്രസ്+എൻസിപി സഖ്യം 40-50 സീറ്റുകൾ നേടുമ്പോൾ , എഎപി 3-5 വരെ സീറ്റുകൾ നേടും.
Post Your Comments