IdukkiNattuvarthaLatest NewsKeralaNews

പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദു കൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്

തൊടുപുഴ: പ്രണയം നിരസിച്ച പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദു കൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്.

Read Also : വീട്ടമ്മയെ മാര്‍ക്കറ്റില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു

തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.

14 വയസ്സുകാരിയുമായി ഒരു വർഷത്തോളം ഇയാൾ സൗഹൃദത്തിലായിരുന്നു. പെൺകുട്ടി പ്രണയം നിരസിച്ചതോടെ വാഹനത്തിൽ എത്തി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പോക്സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button