CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കിൽ അത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്’: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: തനിക്കൊരിക്കലും വലിയ നടനാകാൻ ആഗ്രഹമില്ലെന്നും വളർന്ന് വലുതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആയാൽ മതി എന്നും പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘വീകം’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. താൻ ഒരു മിനിമം ഗാരന്റി ഉള്ള നടനായിട്ടും ലിസ്റ്റിൻ ഇതേവരെ തനിക്കൊപ്പം ഒരു സിനിമ ചെയ്തില്ലെന്നും ധ്യാൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;

‘മിനിമം ഗാരന്റി ഉള്ള ബാനറിനൊപ്പം പടം ചെയ്താൽ ടെൻഷൻ കുറവാണ്. തൊട്ട് മുൻപേ ഞാൻ മിനിമം ഗാരന്റി ഉള്ള നടനാണെന്ന് പറയുന്നത് കേട്ടു. പക്ഷെ മിനിമം ഗാരന്റി ഉള്ള എനിക്കൊപ്പം ലിസ്റ്റിൻ മുൻപ് പടം ചെയ്ത് കണ്ടില്ല. മിനിമം ഗാരന്റി ഉള്ള എനിക്കൊപ്പം എന്തൊകൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ പടം ചെയ്തില്ല? അപ്പോഴും അബാം മൂവീസ് വേണ്ടി വന്നു.

കഴിഞ്ഞ ദിവസം അച്ഛൻ എന്നോട് ചോദിച്ചു, വലുതാകുമ്പോൾ നിനക്കാരാകണം എന്ന്. ഞാൻ പറഞ്ഞു എനിക്ക് വലിയ നടൻ ഒന്നും ആകണ്ട. ലിസ്റ്റിൻ സ്റ്റീഫൻ ആയാൽ മതി എന്ന്. ഞാൻ സിനിമയിൽ ‘അളിയാ’ എന്ന് വിളിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാൾ ആണ് ലിസ്റ്റിൻ. പക്ഷെ എപ്പോഴും ഞാൻ ലിസ്റ്റിനെ ഫോണിൽ വിളിക്കാറില്ല, വല്ലപ്പോഴുമേ ഉള്ളൂ. അദ്ദേഹത്തിന് തിരക്കാണ്, പണം എണ്ണി തീരേണ്ടതുണ്ട്. എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കിൽ അത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button