ജയ്പൂർ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും എംപിയുമായ രാജ്യവര്‍ധന്‍ റാത്തോഡ്. ഹിന്ദു വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമായ ആളുകള്‍ ഒന്നിക്കുന്നതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘റീലോഞ്ച് യാത്ര’യായ ഭാരത് ജോഡോ യാത്രയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു. നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള കുടുംബ രാഷ്ട്രീയം ഇന്ത്യയെ വിഭജിക്കുകയായിരു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ധര്‍മ്മം സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടിയുണ്ട്. ധര്‍മ്മ സംരക്ഷണമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം. ധര്‍മ്മത്തിന്റെ എല്ലാവിധ അവകാശവും ബിജെപിക്കുണ്ട്. കശ്മീര്‍ തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ പകരം അവര്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കുകയാണ് ചെയ്തത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം ബിജെപി സര്‍ക്കാരാണ് റദ്ദാക്കിയത്,’ ജയ്പൂരിലെ സംസ്ഥാന പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജ്യവര്‍ദ്ധന്‍ റാത്തോഡ് പറഞ്ഞു.
‘ഭാരതീയ ജനതാ പാര്‍ട്ടിയും രാഷ്ട്രീയ സ്വയം സേവക സംഘവും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. അതേസമയം, കോണ്‍ഗ്രസ് വലിയ പ്രസ്താവനകള്‍ മാത്രം നടത്തുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതാണ്. 500 കോടി രൂപയാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കായി ചെലവഴിക്കുന്നത്,’ രാജ്യവര്‍ധന്‍ റാത്തോഡ് അവകാശപ്പെട്ടു.
Post Your Comments