Latest NewsIndia

സർക്കാരിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്

ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം നിലനിൽക്കെ, ഇന്ത്യ വിരുദ്ധ നിലപാടിൽ ആശങ്ക പ്രകടിപ്പിച്ച് മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ. ചൈനീസ് കപ്പൽ മാലദ്വീപ് തുറമുഖത്ത് ഡോക്ക് ചെയ്യുമെന്ന് മാലിദ്വീപ് സർക്കാർ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. അതിനിടെ, കപ്പലിന്റെ ചലനം ന്യൂഡൽഹി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു.

‘ഇപ്പോഴത്തെ ഭരണകൂടം ഇന്ത്യാ വിരുദ്ധ നിലപാടിലേക്ക് ഒരു നിർണായക വഴിത്തിരിവ് നടത്തുന്നതായി തോന്നുന്നു’, മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി), ഡെമോക്രാറ്റും പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് രാജ്യത്തിന്റെ വികസനത്തിന് അത്യന്തം ഹാനികരമാകുമെന്നും ഇരു പാർട്ടികളും പറഞ്ഞു.

‘മാലിദ്വീപ് പരമ്പരാഗതമായി ചെയ്യുന്നതുപോലെ, മാലിദ്വീപിലെ ജനങ്ങളുടെ പ്രയോജനത്തിനായി എല്ലാ വികസന പങ്കാളികളുമായും പ്രവർത്തിക്കാൻ രാജ്യത്തെ തുടർച്ചയായ സർക്കാരുകൾക്ക് കഴിയണം. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലിദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്,’ അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനിടെ മാലിദ്വീപിലെ മൂന്ന് ഉപമന്ത്രിമാർ മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം രൂക്ഷമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button