Latest NewsNewsIndia

പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നു: യുവതി പിടിയിൽ

ചെന്നൈ:nപ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിൽ. തമിഴ്നാട് മധുര സ്വദേശിനിയായ അഭിനയ (28) ആണ് താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി കടന്നുകളഞ്ഞത്. അഭിനയ ഇതിനു മുൻപ് നാലോളം പേരെ ഇതേ രീതിയിൽ തട്ടിപ്പിനിരയാക്കിയതായി പോലീസ് വ്യക്തമാക്കി.

ഏതാനും മാസം മുൻപാണ് ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജനെ  മുടിച്ചൂർ ബേക്കറിയിൽ ജോലിചെയ്യുന്ന അഭിനയ പ്രണയം നടിച്ച് വലയിൽ വീഴ്ത്തിയത്. വിവാഹിതയാകുന്ന വിവരം വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമെന്ന് അഭിനയ, നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന്, ഓഗസ്റ്റ് 29ന് നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തുകയായിരുന്നു.

കൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ

ഒക്ടോബർ 19ന് അഭിനയ സ്വർണ്ണവും പണവുമായി കടന്നുകളയുകയായിരുന്നു. കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി നടരാജന് മനസിലായത്. തുടർന്ന് താംബരം പോലീസിൽ പരാതി നൽകി. അഭിനയ പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ താമസിക്കുന്നതായി വിവരം ലഭിച്ച പോലീസ് അവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

അഭിനയയ്ക്ക് മധുരയിൽ ഭർത്താവും എട്ടു വയസുള്ള മകനുമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2011ൽ മന്നാർഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവർ പത്ത് ദിവസത്തിനുള്ളിൽ വേർപിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് എട്ടു വയസുളള കുട്ടിയുള്ളത്. പിന്നീട് കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്ത് ദിവസത്തിന് ശേഷം ആ ബന്ധവും ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് നടരാജനെ വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button