Latest NewsNewsBusiness

മെഡിക്സുമായി കൈകോർക്കാനൊരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്, ലക്ഷ്യം ഇതാണ്

തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്

ആരോഗ്യ രംഗത്ത് വമ്പൻ മാറ്റങ്ങൾക്ക് തുടക്കമിടാനൊരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, മെഡിക്കൽ മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന ആഗോള കമ്പനിയായ മെഡിക്സുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സഹകരണത്തിലേർപ്പെട്ടു. 300 ഇൻഹൗസ് ഫിസിഷ്യന്മാരും 4,500- ലധികം മുൻനിര സ്വതന്ത്ര മെഡിക്കൽ സ്പെഷ്യലിസ്റ്റുകളും മെഡിക്സിൽ ഉൾപ്പെടുന്നുണ്ട്.

ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രിഡിറ്റഡ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാൻ സഹായിക്കുന്നതാണ് പുതിയ സഹകരണം. ഉപഭോക്താക്കൾക്ക് ആവശ്യമായുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന ഇൻഷുറൻസ് കമ്പനികളിൽ ഒന്നാണ് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്.

Also Read: ചരിത്രം കുറിച്ച് ഇന്ത്യ: 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും

തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടേം, സേവിംഗ്സ്, പെൻഷൻ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഇൻഷുറൻസ് പദ്ധതികൾ വാങ്ങുന്ന പോളിസി ഉടമകളിൽ നിന്നും അർഹരായവർക്കാണ് സൗജന്യ സേവനങ്ങൾ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button