ലിസ്റ്റിംഗിനൊരുങ്ങി പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഇന്റഗ്രേഡിയന്റ്സ് നിർമ്മാതാക്കളായ ബ്ലൂ ജെറ്റ് ഹെൽത്ത്കെയർ. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെയറിംഗ് പ്രോസ്പെക്ട്സ് സമർപ്പിച്ചിട്ടുണ്ട്. ഐപിഒ പൂർണമായും ഓഫർ ഫോർ സെയിൽ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഐപിഒ മുഖാന്തരം പ്രമോട്ടർമാരുടെയും ഷെയർ ഹോൾഡർമാരുടെയും 21.68 ദശലക്ഷം ഓഹരികൾ കൈമാറാനാണ് കമ്പനിയുടെ പദ്ധതി. ഇഷ്യൂവിന്റെ ലീഡ് മാനേജർമാരായി കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെപി മോർഗൻ എന്നിവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
Also Read: ‘ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ’: കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച പ്ലസ് വൺ വിദ്യാർത്ഥിനി പോലീസിനോട്
ഐപിഒയിൽ അക്ഷയ് ബൻസാരിലാൽ അറോറ, ശിവൻ അക്ഷയ് അറോറ എന്നിവരുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. അക്ഷയ് ബൻസാരിലാൽ അറോറയുടെ 18.37 ദശലക്ഷം ഓഹരികളും ശിവൻ അക്ഷയ് അറോറയുടെ 3.32 ദശലക്ഷം ഓഹരികളും വിറ്റഴിക്കും. ബ്ലൂ ജെറ്റ് ഹെൽത്ത്കെയറിന് മഹാരാഷ്ട്രയിലെ ഷഹാദ്, അംബർനാഥ്, മഹദ് എന്നിവിടങ്ങളിലാണ് നിർമ്മാണ യൂണിറ്റുകൾ ഉള്ളത്.
Post Your Comments