Latest NewsNewsBusiness

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ: പദ്ധതിയുടെ ഭാഗമാകാൻ കേരളത്തിലെ ഈ കമ്പനിയും

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനിലേക്ക് പങ്കാളികളാകാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 20 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനിൽ പങ്കാളികളാകാൻ ഒരുങ്ങി ടെക്നോപാർക്കിലെ ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക് സൊലൂഷനും. തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക് സൊലൂഷൻസ്. റിപ്പോർട്ടുകൾ പ്രകാരം, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനിലേക്ക് പങ്കാളികളാകാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 20 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ 20 സ്ഥാപനങ്ങളിൽ ഉൾപ്പെട്ട കമ്പനിയാണ് ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക് സൊലൂഷൻസ്.

കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ മേഖല, വിവിധ സംഘടനകൾ തുടങ്ങിയവയെ ഏകോപിപ്പിച്ച് സംയോജിത ഡിജിറ്റൽ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതി. ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എൻഡ്-ടു-എൻഡ് ബിസിനസ് പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമാണ് ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക് സൊലൂഷൻസ്.

Also Read: ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ? ഇവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button