ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്. രാഹുലിന്റെ യാത്ര വലിയ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെയാകും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുന്നത്. അറുപത് ദിവസമാകും പ്രിയങ്കയുടെ മഹിളാ മാർച്ച് നീണ്ടുനിൽക്കുക. ജനുവരി 26 ന് തുടങ്ങി മാർച്ച് 26 ന് സമാപിക്കുന്ന നിലയിലായിരിക്കും യാത്രയുടെ കാര്യങ്ങൾ സജ്ജമാക്കുക.
എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരികളിലൂടെ പ്രിയങ്കാ ഗാന്ധിയുടെ യാത്ര സഞ്ചരിക്കും. അതേസമയം, ഭാരത് ജോഡോ യാത്രയുടെ സന്ദേശം താഴേക്കെത്തിക്കാനും ഡൽഹിയിൽ ചേർന്ന എ ഐസിസി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇതിനായി ബ്ലോക്ക് തലം മുതൽ ഹാഥ്‌സേ ഹാഥ് ജോഡോ അഭിയാൻ എന്ന പേരിൽ പദയാത്രകൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments