CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ

കൊച്ചി: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്‌നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button