കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലിം കുമാർ. ഇപ്പോൾ നടൻ ദിലീപിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് സിഐഡി മൂസയിൽ നിന്നും താൻ പിണങ്ങിപ്പോയിരുന്നു എന്ന് സലിം കുമാർ പറയുന്നു.
സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ;
അന്നത്തെ കാലത്ത് നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിങ് നടന്നു. അന്നൊന്നും മറ്റു പടങ്ങൾ അത്രയും ദിവസമൊന്നും പോകില്ല. ആലോചന മൂത്തുമൂത്ത് ഒരു ദിവസം ഞാൻ ചെന്നപ്പോൾ കേൾക്കുന്നു, എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്.
യുഎഇയിലെ പ്രധാന റോഡ് നാളെ അടച്ചിടും: മുന്നറിയിപ്പുമായി പോലീസ്
ഞാൻ ചോദിച്ചു, ‘അതെങ്ങനെ ശരിയാകും’. അങ്ങനെ ഒന്നും രണ്ടുംപറഞ്ഞ് ഞങ്ങൾ തമ്മിൽ തെറ്റി ഞാൻ അഭിനയിക്കുന്നില്ല എന്നുപറഞ്ഞു തിരിച്ചു പോന്നു. ക്യാപ്റ്റൻ രാജു ചേട്ടൻ അതിൽ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും എന്റേതും ഒരുമിപ്പിച്ച് ഞാൻ തന്നെ ചെയ്യണം. എന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ഞാനാകണം, അമ്മാവനും ഞാനാകണം. അതായിരുന്നു അവരുടെ പ്ലാൻ.
ഞാൻ നേരെ ലാൽ ജോസിന്റെ പട്ടാളം എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോൾ അവർക്ക് തെറ്റ് മനസ്സിലായി. ഞാൻ പറഞ്ഞതാണ് ശരിയെന്ന് അവർ പറഞ്ഞു. അങ്ങനെ വീണ്ടും സിഐഡി മൂസയിലേക്ക് മടങ്ങി വന്നു.
Post Your Comments