
തൃശൂർ: കട്ടിലപൂവത്ത് സ്ത്രീയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി സ്ത്രീകളടങ്ങുന്ന സംഘം മർദ്ദിച്ചതായി പരാതി. കട്ടിലപൂവം സ്വദേശിയായ ജോയ്സിയെ ആണ് മർദ്ദിച്ചത്. അയൽവാസികളായ സ്ത്രീകൾ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അയൽവാസികളെ കല്ലെറിഞ്ഞ് പരുക്കേൽപിച്ചതിന് ജോയ്സിയുടെ പേരിലും പരാതിയുണ്ട്. ഇരുകൂട്ടർക്കെതിരേയും വിയ്യൂർ പൊലീസ് കേസെടുത്തു.
Read Also : സവാളയിലെ കറുത്ത പാടുകള്‍ കാന്‍സറിന് കാരണമാകാം
ആക്രമണത്തിൽ തലയ്ക്കു പരുക്കേറ്റ ജോയ്സി തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ജോയ്സിയും മകളുമാണ് വീട്ടിൽ താമസം. നാട്ടുകാർ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്നും, ഒടുവിലിന്നലെ ഒരു കൂട്ടമാളുകള്‍ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസില്‍ പരാതിയും ഇവർ നല്‍കിയിട്ടുണ്ട്.
അതേസമയം, ജോയ്സി കല്ലറിഞ്ഞ് പരുക്കേൽപിച്ചെന്ന് കാണിച്ച് അയൽവാസികളായ മൂന്നു പേർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരുക്കേറ്റ മൂന്നു പേരും ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ജോയ്സി തടയുന്ന ദൃശ്യങ്ങൾ നാട്ടുകാരും പുറത്തുവിട്ടു. ഇരുകൂട്ടരുടേയും പരാതികളിൽ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments