മമ്മൂട്ടിക്കായി കഥയൊരുക്കുമ്പോൾ പെർഫെക്ടായതിൽ കുറഞ്ഞതൊന്നും ചെയ്യില്ല: തരുൺ മൂർത്തി

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകൻ തരുൺ മൂർത്തി. മമ്മൂട്ടിക്കായി കഥയൊരുക്കുമ്പോൾ പെർഫെക്ടായതിൽ കുറഞ്ഞതൊന്നും ചെയ്യില്ല. മമ്മൂട്ടി ചെയ്യാത്ത കഥാപാത്രങ്ങൾ കുറവാണെന്നും അദ്ദേഹം പരീക്ഷിക്കാത്ത തരം കഥ ഒരുക്കാനായാൽ താരത്തെ സമീപിക്കുമെന്നും തരുൺ മൂർത്തി പറഞ്ഞു.

‘മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ അദ്ദേഹം എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്ത് വച്ചിരിക്കുകയാണ്. മമ്മൂട്ടി ചെയ്യാത്ത കഥാപാത്രം ഏതാണ് ഉള്ളത്. എല്ലാം പരീക്ഷിച്ച് കഴിഞ്ഞു. എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്‌സൈറ്റ് ചെയ്യിക്കേണ്ടതെന്ന് എന്നോ, ഒരു കഥ പറഞ്ഞ് എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യക്കുകയെന്നോ അറിയില്ല. അതുകൊണ്ട് ചെയ്യുമ്പോള്‍ അത്രയും പെര്‍ഫെക്ടായ കഥയും കഥാപാത്രവുമാണെങ്കിലെ മമ്മൂട്ടിയെ വെച്ച് ഒരു പടത്തിന് ഞാന്‍ മുതിരുകയുള്ളു’ തരുൺ മൂർത്തി പറഞ്ഞു.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സൗദി വെള്ളക്ക’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read Also:- അന്ന് എംഡിഎംഎ എന്ന് ഞാന്‍ കേട്ടിട്ടില്ല, ‘എം&എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാന്‍ കരുതിയത്: മീനാക്ഷി

ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ, ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Share
Leave a Comment