മുംബൈ: അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കഴിച്ച് പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ, നോര്‍ത്ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തത്.
അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കുട്ടികള്‍ കഴിച്ചതായി പോലീസ് വ്യക്തമാക്കി. ഭക്ഷ്യവിഷബാധയേറ്റ എല്ലാ വിദ്യാര്‍ത്ഥികളും ആശുപത്രിയിലാണെന്നും അപകടനില തരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഇന്ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയത്. കറുത്തകാറില്‍ എത്തിയ ആളാണ് ചോക്ലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍: 9 പേര്‍ക്ക് നോട്ടീസ്
ചോക്ലേറ്റ് കഴിച്ച് മണിക്കൂറുകൾക്കകം 17 വിദ്യാര്‍ത്ഥികള്‍ക്ക് നെഞ്ചുവേദനയും ഛര്‍ദിലും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ സിതാബുള്‍ഡിയിലെ ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments