ThiruvananthapuramLatest NewsKeralaNattuvarthaNews

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍: 9 പേര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് 12ന്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വിസിമാരെ ഗവർണർ ഹിയറിംഗിന് വിളിച്ചു. ഹിയറിംഗിന് ഹാജരാകാന്‍ 9 വിസിമാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഈ മാസം 12ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം.

വിസിമാർ നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു അവസാനിച്ചത്. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാർ വിശദീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button