ദിവ്യയുടെയും മകളുടെയും മരണം ഓര്‍മ്മപ്പെടുത്തലാണെന്നു ഡോ അനുജ ജോസഫ്. പ്രണയമെന്ന പേരില്‍ കാമം തീര്‍ക്കാന്‍ ശരീരം തേടുന്ന ചെന്നായ്‌കള്‍ക്ക് മുന്നില്‍ ജീവിതം എറിഞ്ഞുടക്കരുതേ. ഏറിയാല്‍ കുറച്ചു മാസങ്ങള്‍ കൊണ്ടു സ്വന്തം കാമനകള്‍ പൂര്‍ത്തീകരിച്ചു, ശേഷം ഉപയോഗിച്ചെറിയുന്ന പാഴ് വസ്തുവായി തീരാനുള്ളതാണോ നിങ്ങളുടെ ജീവിതം എന്നും അനുജ ചോദിക്കുന്നു.
read also: തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി
ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം
11 വര്‍ഷമായി മകളും കുഞ്ഞും ജീവനോടെ ഉണ്ടോയെന്നു പോലും ഉറപ്പില്ലാതെ ഒരമ്മ, ഒടുവില്‍ ആ അമ്മയുടെ കണ്ണുനീര്‍ കണ്ടെന്നവണ്ണം ഈശ്വരന്‍ ആ കൊലപാതകത്തിന്റെ ചുരുളഴിച്ചു. 11 വര്‍ഷം മുന്‍പ് കാണാതായ അമ്മയും മകളും കൊല്ലപ്പെട്ടെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം പൂവച്ചലിലെ ദിവ്യയും മകളുമാണ് കൊല്ലപ്പെട്ടത്. ദിവ്യയുടെ കാമുകന്‍ മാഹീന്‍ കണ്ണ് ഇരുവരെയും കൊന്ന് കടലില്‍ തള്ളുകയായിരുന്നു . മാഹീന്‍റെ ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്നു സംശയിക്കുന്നു. പൊലീസ് ആദ്യം അവഗണിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത് കഴിഞ്ഞമാസമാണ്. പ്രത്യേകസംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊല തെളിഞ്ഞത്.
മാഹീന്‍ കണ്ണെന്ന നരഭോജിയ്ക്കു മുന്നില്‍ ബലിയാടാകേണ്ടി വന്ന ദിവ്യയും കുഞ്ഞും. പ്രണയമെന്ന വ്യാജേനെ ദിവ്യയോടൊപ്പം ജീവിതം ആരംഭിച്ച വിവാഹിതനായ മാഹീനു ഒരു വര്‍ഷം ആയപ്പോഴേയ്ക്കും സൂക്കേട് തീര്‍ന്നു, അന്നേരം ദിവ്യ ഗര്‍ഭിണിയുമായി. ഇതിനിടയില്‍ ദിവ്യയെ ഉപേക്ഷിച്ചു മാഹീന്‍ കടന്നു കളഞ്ഞു. ശേഷം ഒത്തുതീര്‍പ്പുകള്‍ക്കും, പറച്ചിലുകള്‍ക്കും ഒടുവില്‍ അയാള്‍ ദിവ്യയോടൊപ്പം വീണ്ടും ജീവിതം തുടരുന്നു. എന്നാല്‍ അയാളുടെ ഉള്ളില്‍ ദിവ്യയെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് അവളും തിരിച്ചറിയാതെ പോയി.
ഒടുവില്‍ ദിവ്യയെയും കുഞ്ഞിനേയും തമിഴ്നാട്ടിലെ കുളച്ചല്‍ ഭാഗത്തെ തീരപ്രദേശത്തു വച്ചു അയാള്‍ കൊലപ്പെടുത്തുന്നു. ഏറെ അതിശയിപ്പിക്കുന്നത് ഈ 11വര്‍ഷവും ഇയാള്‍ സമൂഹത്തില്‍ മാന്യത നടിച്ചു ജീവിച്ചുവെന്നുള്ളതാണ്. ഒരിടത്തു മാതാപിതാക്കള്‍ മകളെയും കുഞ്ഞിനേയും കാണാതെ ആധി പിടിച്ചു ഉരുകി ജീവിച്ചപ്പോഴും, ഈ നരഭോജി മറുവശത്തു കൊലപാതകം മറച്ചു വച്ചു, കുറ്റം തെളിയിക്കപ്പെടാതെ ജീവിച്ചു.
എത്ര പറഞ്ഞാലും മനസിലാകാത്ത പെങ്കൊച്ചുങ്ങളെ ഇനി എന്നാണ് നിങ്ങളി ചതിക്കുഴികള്‍ തിരിച്ചറിയുന്നത്. പ്രണയമെന്ന പേരില്‍ കാമം തീര്‍ക്കാന്‍ ശരീരം തേടുന്ന ചെന്നായ്‌കള്‍ക്ക് മുന്നില്‍ ജീവിതം എറിഞ്ഞുടക്കെരുതേ. ഏറിയാല്‍ കുറച്ചു മാസങ്ങള്‍ കൊണ്ടു സ്വന്തം കാമനകള്‍ പൂര്‍ത്തീകരിച്ചു, ശേഷം ഉപയോഗിച്ചെറിയുന്ന പാഴ് വസ്തുവായി തീരാനുള്ളതാണോ നിങ്ങളുടെ ജീവിതം?
ആവശ്യം കഴിഞ്ഞാല്‍ എങ്ങനെയും ഒഴിവാക്കണം, അതിനു ഏതു മാര്‍ഗവും സ്വീകരിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ് മേല്‍പ്പറഞ്ഞ സംഭവത്തിലെ മാഹീന്‍കണ്ണ്. അയാള്‍ക്ക് ദിവ്യയോടൊപ്പം ഒരു കുടുംബജീവിതമായിരുന്നില്ല ഉദ്ദേശം എന്നതു വ്യക്തമാണ്. എന്നാല്‍ അയാളൊരു ചതിയനാണെന്നു തിരിച്ചറിയാന്‍ ദിവ്യ വൈകി, അതാ പെങ്കൊച്ചിന്റെയും, കുഞ്ഞിന്റെയും ജീവന്‍ അപായപ്പെടുത്തുകയും ചെയ്തു. പ്രണയത്തില്‍ വിവേകമാണ് ഏറ്റവും അത്യാവശ്യം, ചതിക്കുഴികള്‍ കാത്തിരിപ്പുണ്ടെന്നത് മറന്നു പോവരുത്. ആഹാ ഓഹോ ബൈ പറഞ്ഞു തീരുന്ന താത്കാലിക ബന്ധങ്ങള്‍ക്ക് തല വയ്ക്കരുതേ, നിങ്ങളുടെ മാതാപിതാക്കളെ പോലും മറന്നു, ‘ചോട്ടന്‍ ‘എന്റെ സര്‍വ്വവും എന്നും പറഞ്ഞു ഇറങ്ങി തിരിക്കുന്നതിനു മുന്‍പ് മൂന്നു വട്ടം ചിന്തിക്കുക
Post Your Comments