പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ നിന്നും വാച്ച് ഓർഡർ ചെയ്ത ഉപഭോക്താവിനെ ലഭിച്ചത് ഒഴിഞ്ഞ പെട്ടി. മൂന്നുവർഷം മുൻപാണ് സംഭവം നടന്നതെങ്കിലും നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ഉപഭോക്താവിന് നീതി ലഭിച്ചത്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി. ജസീലിനാണ് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
3,495 രൂപയുടെ വാച്ചാണ് ജസീൽ ഓർഡർ ചെയ്തതെങ്കിലും ലഭിച്ചത് ഒഴിഞ്ഞ പെട്ടിയായിരുന്നു. ഇതിനെ തുടർന്നാണ് ജസീൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. 3,495 രൂപയോടെ വാച്ചിന് 9 ശതമാനം പലിശയും, നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവായി 10,000 രൂപയും ഉപഭോക്താവിന് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ, ജസീലിന് ആമസോൺ 39,592 രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ജസീലിന്റെ പരാതിക്കെതിരെ മറുവാദവുമായി ആമസോൺ രംഗത്തെത്തിയെങ്കിലും ഉപഭോക്തൃ കമ്മീഷൻ അവ തള്ളുകയായിരുന്നു. ഉൽപ്പന്നം വിൽക്കുന്ന സമയത്ത് ബോക്സിന് 250 ഗ്രാം ഭാരമുണ്ടെന്നാണ് ആമസോൺ ഉന്നയിച്ച വാദം.
Post Your Comments