Latest NewsInternational

അഡോൾഫ് ഹിറ്റ്‌ലറുടെ വാച്ച് ലേലത്തിൽ വിറ്റു: 1.1 മില്യൺ ഡോളർ നൽകി വാങ്ങിയത് അജ്ഞാതനായ ജൂതൻ

വാഷിംഗ്ടൺ: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ വാച്ച് ലേലത്തിൽ വിറ്റഴിച്ചു. ഹിറ്റ്ലർ ഒരിക്കൽ അണിഞ്ഞ ഹ്യൂബർ കമ്പനിയുടെ വാച്ചാണ് യുഎസിൽ വച്ച് ലേലത്തിൽ വിറ്റത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അടയാളമായ വാച്ച് സ്വന്തമാക്കിയത് ഒരു അജ്ഞാതനാണ്.

ലേലത്തിൽ, 1.1 മില്യൺ യുഎസ് ഡോളറാണ് വാച്ചിന് വില ലഭിച്ചത്. പ്രശസ്ത അമേരിക്കൻ ലേല കമ്പനിയായ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്ഷൻസ് ആണ് ലേലം നടത്തിയത്. അഡോൾഫ് ഹിറ്റ്‌ലറുടെ പേരിന്റെ ആദ്യ അക്ഷരങ്ങളായ ‘എ, എച്’ എന്നിവ വാച്ചിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

Also read: ‘2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി’: അമിത് ഷാ

മുകളിൽ അടപ്പുള്ള, വശത്തേക്കു തുറക്കുന്ന വാച്ചിനു മുകളിലായി ഹിറ്റ്ലറുടെ കുപ്രസിദ്ധ ചിഹ്നമായ ‘സ്വസ്തിക’യും അടയാളപ്പെടുത്തിയിട്ടുണ്ട്. അജ്ഞാതനായ ഒരു ജൂതനാണ് വാച്ച് ലേലത്തിൽ സ്വന്തമാക്കിയതെന്നും അയാൾ തന്റെ പേര് പുറത്തു വരാൻ ആഗ്രഹിക്കുന്നില്ലെന്നും ലേലക്കമ്പനി വ്യക്തമാക്കി. 30 പട്ടാളക്കാരടങ്ങുന്ന ഒരു യൂണിറ്റിന്റെ തലവനായ ഫ്രഞ്ച് സൈനികനാണ് ഈ വാച്ച് ആദ്യം ലഭിച്ചത്. പിന്നീടത് തലമുറകളിലൂടെ കൈമറിഞ്ഞു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button