ആഡംബര വാച്ചുകളോട് മിക്ക ആളുകൾക്കും പ്രിയം ഉണ്ടാകാറുണ്ട്. ആഡംബര വാച്ച് പ്രേമികൾക്ക് മാത്രമായി പ്രീമിയം റേഞ്ചിൽ ഒട്ടനവധി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഇന്ത്യൻ വിപണി കീഴടക്കിയവയാണ് സ്വിസ് വാച്ച് ബ്രാൻഡായ റാഡോ. കമ്പനിയുടെ ആഡംബര വാച്ച് കളക്ഷനിലെ ഡയസ്റ്റാറിന്റെ അറുപതാം വാർഷിക പതിപ്പാണ് ഇത്തവണ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
1962- ലാണ് ലോകത്തിലെ ആദ്യ സ്ക്രാച്ച് പ്രൂഫ് വാച്ചായ ഡയസ്റ്റാര്‍ 1 വിപണിയിൽ പുറത്തിറക്കുന്നത്. അറുപതാം വാർഷികത്തോടനുബന്ധിച്ച് 2022-ൽ ആഗോള വിപണിയിൽ നാല് വ്യത്യസ്ഥ മോഡൽ ഡയസ്റ്റാർ വാച്ചുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. രണ്ട് വർഷങ്ങൾക്കുശേഷമാണ് ഇവ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. സ്വിസ്- അർജന്റീനിയൻ ഡിസൈനറായ ആൽഫ്രഡോ ഹാറബിലിയുടെ സഹകരണത്തോടെയാണ് ഈ വാച്ചുകൾ രൂപകൽപ്പന ചെയ്തത്.
Also Read: കേരളത്തിന്റെ നന്മയ്ക്ക് ചിലർ തടസ്സം നിൽക്കുന്നു: മുഖ്യമന്ത്രി
Post Your Comments