കണ്ണൂർ: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ – ലതിക ദമ്പതികളുടെ മകൾ അഞ്ജന(17) ആണ് മരിച്ചത്. വീട്ടിനകത്താണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : പാലക്കാട് ആമയൂരിൽ തീപിടുത്തം : വീട് കത്തിനശിച്ചു
ഇന്നലെ രാവിലെയാണ് സംഭവം. ഉടൻ തന്നെ അഞ്ജനയെ പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം സംസ്കരിച്ചു.
Post Your Comments