News

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര: ബംഗ്ലാദേശിന് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്

ധാക്ക: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ക്യാപ്റ്റന്‍ തമീം ഇക്ബാൽ പരിക്കേറ്റ് പുറത്ത്. ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ കളിക്കുന്നതിനിടെ തുടയില്‍ പരിക്കേറ്റ തമീമിന് ഏകിദന പരമ്പര പൂര്‍ണമായും നഷ്ടമാവും. അതേസമയം, തമീമിന്‍റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

തുടയിലേറ്റ പരിക്കിന് രണ്ടാഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ തമീം ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യവും സംശയത്തിലായി. ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്കിന്‍ അമഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല.

പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ടസ്കിന്‍ രണ്ടും മൂന്നും ഏകദിനങ്ങളില്‍ കളിക്കുമെന്നാണ് സൂചന. എന്നാല്‍ കായികക്ഷമതാ പരിശോധനക്കുശേഷം മാത്രമെ ടസ്കിന്‍ ഏകദിന പരമ്പരയില്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവു. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ടസ്കിന് പരിക്കേറ്റത്.

Read Also:- വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിൽ എംബിഎ വിദ്യാർത്ഥിയെക്കൊണ്ട് പാത്രം കഴുകിച്ച് വീട്ടുകാർ

ടസ്കിന് പകരം ഷൊറീഫുള്‍ ഇസ്ലാമിനെ ബാക്ക് അപ്പായി ബംഗ്ലാദേശ് ടീമിലെടുത്തിട്ടുണ്ട്. ഇന്ത്യ എ ടീമിനെതിരെ കളിക്കുകയാണ് ഷൊറീഫുള്‍ ഇപ്പോള്‍. നാലിന് ആദ്യ ഏകദിനവും ഏഴിനും 10നും പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും നടക്കും. 14നാണ് ആദ്യ ടെസ്റ്റ്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button