Latest NewsNewsAutomobile

കാർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം, നവംബറിലെ കണക്കുകൾ അറിയാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചർ വാഹന വിപണി കൂടിയാണ് ഇന്ത്യ

രാജ്യത്ത് കാർ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നവംബർ മാസത്തിൽ ടോപ് 10 വാഹന നിർമ്മാതാക്കൾ വിറ്റഴിച്ചത് 3,10,807 കാറുകളാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 31.7 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സെമികണ്ടക്ടർ ചിപ്പുകളുടെ പ്രതിസന്ധി നേരിയ തോതിൽ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കമ്പനികൾ ഉൽപ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചർ വാഹന വിപണി കൂടിയാണ് ഇന്ത്യ. തുടർച്ചയായ ആറാം മാസമാണ് ഇന്ത്യയിൽ കാർ വിൽപ്പന മൂന്ന് ലക്ഷം കടക്കുന്നത്. നവംബറിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതിയാണ്. കണക്കുകൾ പ്രകാരം, 1,32,395 യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. കൂടാതെ, 7.5 ലക്ഷത്തോളം വാഹനങ്ങൾ ഇനിയും മാരുതി കൊടുത്തു തീർക്കാനുണ്ട്. ഇത്തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഹ്യുണ്ടായിയാണ്. 48,003 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്.

Also Read: കുന്നപ്പള്ളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് സംശയിച്ച് ഹൈക്കോടതി: വധശ്രമത്തിനും തെളിവുകളില്ല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button