Latest NewsKeralaNews

  എന്തിനാണ് കേരളത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും രണ്ടു അദ്ധ്യക്ഷന്‍മാര്‍ ? മുഹമ്മദ് റിയാസ്

രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനുമെതിരെ വിമർശനവുമായി പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്. രണ്ടുപേര്‍ക്കും ഒരേ ഭാഷ, ഒരേ ശൈലി. എന്തിനാണ് കേരളത്തില്‍ ഇനി ബി.ജെ.പിക്കും കോണ്‍ഗ്രസിനും രണ്ട് അദ്ധ്യക്ഷന്‍മാര്‍, രണ്ടു പാര്‍ട്ടിക്കും കൂടി ഒറ്റ അദ്ധ്യക്ഷന്‍ തന്നെ ധാരാളമെന്ന് റിയാസ് ഫേസ്‌ബുക്കില്‍ കുറിച്ചു.

read also: കാസർഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

LDF സര്‍ക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

സംസ്ഥാന സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്‍്റ് കെ.സുധാകരന്‍.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ വലിച്ചു താഴെയിടാന്‍ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.

‘സര്‍ക്കാരിനെ വലിച്ചു താഴെ ഇടുന്നതും’

‘വിമോചന സമരം നയിക്കുന്നതും ‘

അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാര്‍!!

രണ്ടു പേര്‍ക്കും ഒരേ ഭാഷ,ഒരേ ശൈലി.

എന്തിനാണ് കേരളത്തില്‍ ഇനി ബിജെപിക്കും കോണ്‍ഗ്രസിനും രണ്ടു അധ്യക്ഷന്‍മാര്‍?

രണ്ടു പാര്‍ട്ടിക്കും കൂടി ഒറ്റ അധ്യക്ഷന്‍ തന്നെ ധാരാളം

shortlink

Related Articles

Post Your Comments

Related Articles


Back to top button