Latest NewsNewsInternational

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാൻ ഇന്തോനേഷ്യ: പുതിയ നിയമ നിർമ്മാണം നടത്തും

ജക്കാർത്ത: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാനൊരുങ്ങി ഇന്തോനേഷ്യ. ഇതിനായി പുതിയ നിയമനിർമാണം നടത്താനാണ് ഇന്തോനേഷ്യൻ സർക്കാരിന്റെ തീരുമാനം. ഇതിന്റെ കരട് നിയമം അടുത്ത ദിവസങ്ങളിൽ തന്നെ പാർലമെന്റ് പാസാക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read Also: ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും: മുഖ്യമന്ത്രി

ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുക. ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും വ്യഭിചാര കുറ്റത്തിന് പരമാവധി ഒരു വർഷം തടവോ അല്ലെങ്കിൽ പരമാവധി പിഴയോ ലഭിക്കുമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

കുറ്റത്തിൽ ഏർപ്പെടുന്ന ആളുടെ ഭർത്താവിന്റെയോ ഭാര്യയുടെയോ മറ്റോ പരാതിയുണ്ടെങ്കിൽ മാത്രമായിരിക്കും ഇത്തരമൊരു കേസ് എടുക്കാനാകുക. എന്നാൽ കോടതിയിൽ വിചാരണ തുടങ്ങുന്നതിനു മുമ്പ് പരാതി പിൻവലിക്കാനും വകുപ്പുണ്ട്. മൂന്ന് വർഷം മുമ്പ് ഇന്തോനേഷ്യ ഇതേ ചട്ടത്തിന്റെ കരട് പുറത്തിറക്കിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇന്തോനേഷ്യ ഇത് പിൻവലിക്കുകയായിരുന്നു. പുതിയ നിയമം പാസാക്കിയാൽ അത് ഇന്തോനേഷ്യയിലുള്ള പൗരന്മാർക്കും വിദേശികൾക്കും ഒരേപോലെ ബാധകമാകും. അതേസമയം, രാജ്യത്തിന്റെ ടൂറിസത്തേയും നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നാണ് ബിസിനസ്സ് സംരംഭകർ ആശങ്കപ്പെടുന്നത്.

Read Also: ഈ നരഭോജി കൊലപാതകം മറച്ചു വച്ച് ജീവിച്ചു, പ്രണയമെന്ന പേരില്‍ കാമം തീര്‍ക്കാന്‍ ശരീരം തേടുന്ന ചെന്നായ്‌കള്‍, കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button