Latest NewsIndiaNews

മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കില്ല, അത് വഖഫ് ബോര്‍ഡിന്റെ മാത്രം സ്വപ്നം

ശരിയത്ത് നിയമപ്രകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ വ്യക്തിപരമായ അഭിപ്രായമോ ആഗ്രഹമോ ആയിരിക്കാമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവ രാജ് ബൊമ്മെ. വഖഫ് ബോര്‍ഡിന്റെ പ്രസ്താവന തള്ളിയാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. അത്തരമൊരു നീക്കം സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: 52 കാരനായ അധ്യാപകനോട് 20 -കാരി വിദ്യാർത്ഥിനിക്ക് പ്രണയം, ആദ്യം അമ്പരന്ന അധ്യാപകൻ ഒടുവിൽ സമ്മതിച്ചു : ദമ്പതികൾ ഹാപ്പി

ശരിയത്ത് നിയമപ്രകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ വ്യക്തിപരമായ അഭിപ്രായമോ ആഗ്രഹമോ ആയിരിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ കോളേജുകള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരിക്കുന്നതെന്നും പദ്ധതിയ്ക്ക് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രിയുടെ ബേഠി ബച്ചാവോ ബേഠി പഠാവോ മുദ്രാവാക്യത്തിന്റെ ഭാഗമാണ് കോളേജുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഷാഫി സാദിയാണ് കര്‍ണാടകയില്‍ ശരിയത്ത് നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഓരോ കോളേജിനും കോടികള്‍ സഹായം നല്‍കുമെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് വഖഫ് ബോര്‍ഡിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി നേരിട്ടെത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ ശേഷം നിരവധി മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പഠനം ഉപേക്ഷിച്ചുവെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ വാദം. ഈ സാഹചര്യത്തില്‍ ഹിജാബ് അനുവദിക്കുന്നതും മറ്റ് ശരീയത്ത് ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നതും ആയ കോളേജുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ എന്നായിരുന്നു വഖഫ് ബോര്‍ഡിന്റെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button