പേരൂര്‍ക്കട: ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. കാച്ചാണി മണലയം സ്വദേശി രവീന്ദ്രന് നായര്‍ (68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 മുതലാണ് ഇദേഹത്തെ വീട്ടില്‍ നിന്നു കാണാതായത്. തിരുവനന്തപുരം ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം നടത്തിയ തെരച്ചിലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം കുണ്ടമണ്‍കടവ് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
കരമനയാര്‍ ഒഴുകുന്ന ആയിരവല്ലി ക്ഷേത്രക്കടവിനു സമീപത്തുനിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പ്രമേഹസംബന്ധമായ അസുഖം അലട്ടിയിരുന്നതായും അതാണ് മരണത്തിലേക്കു നയിച്ചതെന്നും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.
പൊലീസ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം സംസ്കരിച്ചു.
Post Your Comments