Latest NewsNewsBusiness

ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്, നവംബറിലെ കണക്കുകൾ അറിയാം

ഇത്തവണ സിജിഎസ്ടി ഇനത്തിൽ 25,681 കോടി രൂപയാണ് സമാഹരിച്ചത്

രാജ്യത്ത് നവംബർ മാസത്തിലെ ജിഎസ്ടി വരുമാനം പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. കണക്കുകൾ പ്രകാരം, നവംബറിലെ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപയാണ്. തുടർച്ചയായ ഒമ്പതാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം രൂപ കവിയുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ സിജിഎസ്ടി ഇനത്തിൽ 25,681 കോടി രൂപയാണ് സമാഹരിച്ചത്. എസ്ജിഎസ്ടി ഇനത്തിൽ 32,651 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇനത്തിൽ 77,103 കോടി രൂപയും, സെസ് ഇനത്തിൽ 10,433 കോടി രൂപയും വരുമാനം നേടിയിട്ടുണ്ട്.

Also Read: ഉന്നത നിലവാരത്തിലുള്ള സാർവത്രിക വിദ്യാഭ്യാസ പദ്ധതികൾ തുടരും: മുഖ്യമന്ത്രി

ജിഎസ്ടി വരുമാനത്തിൽ 2022 ഏപ്രിലിലാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. ഏപ്രിലിൽ 1.67 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയിട്ടുണ്ട്. ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിലായിരുന്നു. ഇക്കാലയളവിൽ 1.51 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button