തൃശൂർ: ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ച പ്രതി റിമാന്റിൽ. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി വൈശാഖാണ് അറസ്റ്റില്‍ ആയത്. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു പ്രതി മിഥുനെ മര്‍ദ്ദിച്ചത്.
വൈശാഖ് നിരവധി കേസുകളിൽ പ്രതിയാണ്. മിഥുനെ വൈശാഖ് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നവംബർ 25 നായിരുന്നു മിഥുനെ വൈശാഖ് മർദ്ദിച്ചത്. നവംബർ 28 ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നായിരുന്നു പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ് ചെയ്തതും.
Post Your Comments