ThiruvananthapuramLatest NewsKeralaNattuvarthaNews

‘വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ല, പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്നും അങ്ങിനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കം തടയാനുള്ള നീക്കമാണെന്നും അത് അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രതിഷേധങ്ങളെ വേറെ രീതിയിലേക്ക് വഴിമാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നാടിന്റ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും പദ്ധതിയെ അനുകൂലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വേറൊന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനക്കമ്പനികൾക്ക് സന്തോഷ വാർത്ത, അന്താരാഷ്ട്ര എണ്ണ വില കുത്തനെ താഴേക്ക്

‘പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല പ്രതിഷേധം വേറെ തലങ്ങളിലേക്ക് മാറ്റാനും നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനുമാണ് ശ്രമം. ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതി തന്നെ നിര്‍ത്തിവയ്ക്കണം എന്ന് മുദ്രാവാക്യം അംഗീകരിക്കാന്‍ ആവില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button