അന്താരാഷ്ട്ര തലത്തിൽ എണ്ണ വില കുറഞ്ഞതോടെ വിമാന ഇന്ധനത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ വിമാന ഇന്ധനത്തിന് 2.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, കിലോലിറ്ററിന് 1,17,587.64 രൂപയായി കുറഞ്ഞു. പ്രവർത്തന ചിലവിന്റെ ഏകദേശം 40 ശതമാനത്തോളം തുകയാണ് ഇന്ധനത്തിന് വേണ്ടി മാത്രമായി വിമാനക്കമ്പനികൾ വിനിയോഗിക്കുന്നത്.
കഴിഞ്ഞ മാസം വിമാന ഇന്ധനത്തിന്റെ വില കുറച്ചിരുന്നു. കിലോലിറ്ററിന് 4,842.37 രൂപ അഥവാ 4.19 ശതമാനം വരെയാണ് കുറച്ചത്. ഇത്തവണ വിമാന ഇന്ധന വിലയിൽ ഉണ്ടായ ഇടിവ് വിമാനക്കമ്പനികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.
എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയുമാണ് രാജ്യത്ത് വിമാന ഇന്ധന വില പരിഷ്കരിക്കുന്നത്. രണ്ടാഴ്ച കാലത്തെ അന്താരാഷ്ട്ര തലത്തിലെ ശരാശരി എണ്ണ വില അടിസ്ഥാനപ്പെടുത്തിയാണ് വിമാന ഇന്ധന വില നിശ്ചയിക്കുക.
Post Your Comments