തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തില്‍ വൈദികര്‍ക്കും പങ്കുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചെന്നും പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ തടഞ്ഞതായലും പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Read Also: ആഭ്യന്തര സൂചികകൾക്ക് മുന്നേറ്റം, ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിച്ചു
കലാപം സൃഷ്ടിക്കാനായി വൈദികരുടെ നേതൃത്വത്തില്‍ പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം രണ്ടായിരത്തോളം പേരാണ് സംഭവസ്ഥലത്ത് എത്തിയത്.
നവംബര്‍ 26-നാണ് തുറമുഖ നിര്‍മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ മല്ലൂരിലെ വീടുകളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് തുറമുഖ വിരുദ്ധ സമരക്കാര്‍ കല്ലെറിഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും സമരക്കാരും തമ്മിലാണ് അക്രമമുണ്ടായത്. സമരക്കാര്‍ പോലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഫാ.യൂജിന്‍ പെരേരയടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ 500-ഓളം പേര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നത് തടയണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ കയറിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി 2.20 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദികരുടെ നേതൃത്വത്തിലുള്ള സംഘം വരുത്തിവെച്ചത്. തുറമുഖ ഓഫീസിലെ സിസിടിവി ക്യാമറകള്‍ അടക്കം ഇവര്‍ അടിച്ചു തകര്‍ത്തിരുന്നു.
അക്രമത്തില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വൈദികരടക്കം 3000-ത്തോളം പേര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. അക്രമത്തില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സുകളടക്കം സമരക്കാര്‍ തടഞ്ഞു. കമ്പി വടികളും കല്ലും ഉപയോഗിച്ച് പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായും പോലീസ് എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി അറസ്റ്റിലേക്ക് നീങ്ങുമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments