ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ എട്ടാം ദിനമാണ് ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 0.29 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,284.19 ൽ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 0.29 ശതമാനം ഉയർന്ന് 18,812.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ഇന്ന് ഐടി മേഖലയിലെ ഓഹരികളാണ് കൂടുതൽ നേട്ടം കൈവരിച്ചത്. അൾട്രാടെക് സിമന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പലിശ നിരക്ക് വർദ്ധനയുടെ വേഗത കുറയുമെന്ന് യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ പ്രസ്താവനകൾ നടത്തിയിരുന്നു. നിലവിൽ, ഓഹരി വിപണി മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നുണ്ടെങ്കിലും, ഡിസംബർ 7- ന് നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത നയ പ്രഖ്യാപനത്തിലാണ് വിപണിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Also Read: കോവിഡ് മലയാളി പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കാൻ സർവ്വേ
Post Your Comments