തിരുവനന്തപുരം: സംസ്ഥാനത്തെ ദുരൂഹമരണങ്ങളിലെല്ലാം ഡിഎന്‍എ പരിശോധന നടത്തണമെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. കൊലപാതകം, ബലാത്സംഗം, അസ്വാഭാവിക മരണം തുടങ്ങിയ കേസുകളില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
Read Also: മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു : രണ്ട് പേർക്ക് പരിക്ക്
ഇത്തരത്തിലുള്ള കേസുകളില്‍ ഡിഎന്‍എ പരിശോധന നടത്താതിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കണം. തുടര്‍ന്ന് സാമ്പിള്‍ സൂക്ഷിക്കാനായി സയന്റിഫിക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി. സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്പിളുകള്‍ മാത്രം ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം.
Post Your Comments