Latest NewsNewsKuwaitGulf

കുവൈറ്റ് ദുരന്തം:മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന,മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനാ വിമാനങ്ങള്‍ സജ്ജം

ന്യൂഡല്‍ഹി: കുവൈറ്റ് അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കത്തിക്കരിഞ്ഞിട്ടുണ്ടെന്നും, ഇവ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്. 43ലധികം ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ തിരികെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പ്രണയിച്ച് വിവാഹിതരായ സിബിനും രമണിയും തമ്മില്‍ നിരന്തരം വഴക്ക്, അവസാനം ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി

അപകടത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലാണ് കത്തിക്കരിഞ്ഞത്. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാല്‍   ബന്ധുക്കളെ അറിയിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ വിമാനവും സജ്ജമാണ്. മരിച്ചവരില്‍ എത്ര പേര്‍ ഇന്ത്യക്കാരാണ് എന്നത് സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ ശേഖരിച്ച് വരികയാണെന്നും കീര്‍ത്തി വര്‍ധന്‍ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button