IdukkiKeralaNattuvarthaLatest NewsNews

അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​റും ടൂ​റി​സ്റ്റ് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു : ആറു പേർക്ക് പരിക്ക്

. അ​പ​ക​ട​ത്തി​ൽ നാ​ല് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കും ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ആണ് പ​രി​ക്കേ​റ്റത്

വ​ണ്ടി​പ്പെ​രി​യാ​ർ: 57-ാം മൈ​ലി​നു സ​മീ​പം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​റും ടൂ​റി​സ്റ്റു​ക​ളു​മാ​യി വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റ് പേ​ർ​ക്കു പ​രി​ക്കേറ്റു. അ​പ​ക​ട​ത്തി​ൽ നാ​ല് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കും ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ആണ് പ​രി​ക്കേ​റ്റത്.

Read Also : മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ഇന്ന് നാട് അന്ത്യാഞ്ജലി നൽകും

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും കു​മ​ളി​യി​ൽ​ നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വർ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. ഇ​രു കാ​റു​ക​ളു​ടെ​യും മു​ൻ​ഭാ​ഗ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നിട്ടുണ്ട്.

അതേസമയം, ഇ​ന്ന​ലെ വെ​ളു​പ്പി​ന് 62 -ാം മൈ​ലി​നു സ​മീ​പം അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം വ്യാ​പ​രാ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യും അ​പ​ക​ട​മു​ണ്ടാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button