മുട്ടം: സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. തൊടുപുഴ സബ് ജഡ്ജിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
Read Also : സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സംഭാവന വർദ്ധിപ്പിക്കും, ചേംബർ ഓഫ് കോമേഴ്സുമായി സഹകരണത്തിനൊരുങ്ങി മെറ്റ
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ തോണിക്കല്ലിലാണ് അപകടം നടന്നത്. മേലുകാവ് ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നു വന്ന ബസിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments