MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘കാല് താഴെ വെക്കടി, നിന്നെക്കാളും മുതിർന്നവരും കഴിവുള്ളവരും ആണ് മുന്നിൽ ഇരിക്കുന്നത്: സദാചാര കമന്റിന് ചുട്ട മറുപടി

കൊച്ചി: ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ദർശന രാജേന്ദ്രൻ. ചെറിയ ചില വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ദർശന. ഈ വർഷം പുറത്തിറങ്ങിയ പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ഹൃദയം എന്ന സിനിമയിലൂടെയാണ് താരം പശസ്തി നേടിയത്.

ബേസിൽ ജോസഫ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലും താരം നായികയായി അഭിനയിച്ചു. ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ വർഷത്തെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ഗംഭീര പ്രമോഷൻ ആണ് ഈ സിനിമയ്ക്ക് വേണ്ടി സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയത്.

രമ്യ ഹരിദാസ്‌ എംപിക്കെതിരെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യവും ഭീഷണിയും: പ്രതി പിടിയിൽ

ഇപ്പോൾ ഈ സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ പ്രൊഡക്ഷൻ ടീം നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുടെ താഴെ വന്ന ഒരു കമൻറ് ആണ് ചർച്ചയാകുന്നത്. വീഡിയോയിൽ കാലിൻറെ മുകളിൽ കാൽ കേറ്റിവച്ചാണ് ദർശന ഇരിക്കുന്നത്. ഇതിൽ പ്രകോപിതനായ ഒരാളാണ് ആണ് താരത്തിനെതിരെ അധിക്ഷേപ കമൻറ് ചെയ്തിട്ടുള്ളത്.

‘കാല് താഴെ വെക്കടി. നിന്നെക്കാളും മുതിർന്നവരും കഴിവുള്ളവരും ആണ് നിൻറെ മുന്നിൽ ഇരിക്കുന്നത്. അവർക്ക് ആർക്കും ഇത്ര അഹങ്കാരം ഇല്ലല്ലോ’ ഇതായിരുന്നു ഈ വ്യക്തിയുടെ കമൻറ്. നിരവധി ആളുകൾ ആണ് ഇയാൾക്ക് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തുന്നത്. ദർശന കാൽ കേറ്റി വച്ചിരിക്കുന്നത് അവരുടെ തന്നെ കാലിന്റെ മുകളിൽ ആണെന്നും മറിച്ച് ഇതുപോലെയുള്ള വിവരമില്ലാത്ത കുല പുരുഷന്മാരുടെ തലയുടെ മുകളിലാണ് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ എന്നും ആരാധകർ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button