കൊച്ചി: മലയാളത്തിൽ ആദ്യമായി മത്സ്യകന്യക പ്രധാന കഥാപാത്രമായി ഒരു ചിത്രം വരുന്നു. വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമ്മിച്ച്, രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘ഐ ആം എ ഫാദർ ‘ എന്ന ചിത്രത്തിലാണ് മത്സ്യകന്യക പ്രധാന കഥാപാത്രമാകുന്നത്.
ചിത്രം ഡിസംബർ 9ന് തന്ത്ര മീഡിയ തീയേറ്ററിൽ എത്തിക്കും. പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സഹനിർമ്മാണം. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ ഗാനരചനയും, ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മത്സ്യകന്യകയും, ചിത്രകാരനും, പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുന്നു. ഇതിനോടകം തന്നെ ഈ ചിത്രം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം നേടി കഴിഞ്ഞു. കണ്ണൂരിലെ മനോഹരമായ കടലോരത്ത് പത്ത് ദിവസം കൊണ്ട് ചിത്രീകരിച്ച ഈ ചിത്രം, മലയാള സിനിമയിൽ ഒരു അദ്ഭുതമാണ്.
ചിത്രത്തിൽ തമിഴ് സംവിധായകൻ സാമിയുടെ അക്കകുരുവി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മഹീൻ, തൊണ്ടി മുതലും ദൃക് സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.
കോ പ്രൊഡ്യൂസർ – രാജു ചന്ദ്ര, സഹസംവിധാനം- ബിനു ബാലൻ, എഡിറ്റിംഗ് – താഹിർ ഹംസ, മ്യൂസിക് – നവ്നീത്, ആർട്ട് – വിനോദ് കുമാർ, കോസ്റ്റ്യും – വസന്തൻ, ഗാനരചന – രാജു ചന്ദ്ര, മേക്കപ്പ് – പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നിസാർ മുഹമ്മദ്, സ്റ്റിൽസ് – പ്രശാന്ത് മുകുന്ദൻ, ഡിസൈൻ – പ്ലാൻ 3, വിതരണം – തന്ത്രമീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പിആർഒ- അയ്മനം സാജൻ
Post Your Comments