തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. സംഭവിച്ചത് നാക്ക് പിഴവാണെന്നും പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും ഡിക്രൂസ് വ്യക്തമാക്കി. അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം വികാര വിക്ഷോഭത്തില്‍ സംഭവിച്ചതാണെന്നും പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നെന്നും തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
‘ബഹുമാനപ്പെട്ട ഫിഷറിസ് വകുപ്പ് മന്ത്രി ശ്രീ അബ്ദുറഹ്മാന്‍ നടത്തിയ, വിഴിഞ്ഞം സമര സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന പ്രസ്താവന സ്വാഭാവികമായി എന്നില്‍ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ, അബ്ദുറഹുമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമര്‍ശം. ഈ പ്രസ്താവന ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു. ഒരു നാക്ക് പിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട ഈയവസരത്തില്‍ എന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഞാന്‍ ഖേദിക്കുന്നു.’ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസ് വ്യക്തമാക്കി.
സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയെ കുറിച്ച് കൂടുതൽ അറിയാം
അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’ തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
Post Your Comments