AlappuzhaKeralaNattuvarthaLatest NewsNews

ഇരുചക്ര വാഹനങ്ങളിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ചു : പ്രതി പിടിയിൽ, ചോദ്യം ചെയ്യലിൽ തെളിഞ്ഞത് നിരവധി മോഷണങ്ങൾ

കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂർ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തനെ (36) ആണ് പൊലീസ് പിടികൂടിയത്

ഹരിപ്പാട്: തിരക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയിൽ. കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂർ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തനെ (36) ആണ് പൊലീസ് പിടികൂടിയത്. ഹരിപ്പാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നവംബർ 20-ന് ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷന് വടക്കുവശം ശബരി കൺവെൻഷൻ സെന്ററിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബാബു എന്നയാളുടെ ബൈക്കിൽ നിന്നും പണം നഷ്ടപ്പെട്ട പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : യുവാക്കളെ ലക്ഷ്യമിട്ട് ജമ്മുവിൽ ‘യൂത്ത് എംപവർമെന്റ് സെന്റർ’ സ്ഥാപിച്ച് ഇന്ത്യൻ ആർമി

ചോദ്യം ചെയ്യലിൽ ഓഗസ്റ്റ് മാസം റവന്യൂ ടവറിൽ പാർക്ക് ചെയ്തിരുന്ന ബാബു എന്ന ആളിന്റെ സ്കൂട്ടറിൽ നിന്നും 80,000 രൂപയും ബാങ്ക് രേഖകളും, ചേപ്പാട് ഒരു സ്ത്രീയുടെ സ്കൂട്ടറിൽ നിന്നും 7500 രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് തെളി‍ഞ്ഞു.

11 വർഷമായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, എസ്ഐ സവ്യ സാചി, എസ് ഐ നിസാമുദ്ദീൻ, എസ് സി പി ഒ സുരേഷ്, സിപിഒ മാരായ അജയൻ, നിഷാദ്, അരുൺകുമാർ, ഇയാസ് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button